മഹാരാഷ്ട്രയില്‍ ബിജെപിക്കായി പണം ഒഴുകുന്നു: ശരദ് പവാര്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോലീസ് വാഹനങ്ങളുള്‍പ്പെടെ ഭരണകക്ഷി നേതാക്കള്‍ക്ക് പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

author-image
Prana
New Update
Sharadh pawar

മഹാരാഷ്ട്രയില്‍ ബിജെപിക്കായി പണം ഒഴുകുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരദ് പവാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോലീസ് വാഹനങ്ങളുള്‍പ്പെടെ ഭരണകക്ഷി നേതാക്കള്‍ക്ക് പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് ഉേദ്യാഗസ്ഥരടക്കം നിരവധി പേരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി. ഗോവിന്ദ്ബാഗിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

maharashtra ncp sarad pawar BJP money assembly election