ജ‍ഡ്ജിയുടെ വീട്ടിൽ പണം : ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ചീഫ് ജസ്റ്റിസിന്റെ ശുപാർശ

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ മാർച്ച് 14-ന് രാത്രി തീപ്പിടിത്തമുണ്ടായത് അണയ്ക്കുന്നതിനിടെയാണ് ചാക്കുകളിലാക്കിയനിലയിൽ പണം കണ്ടെത്തിയത്.

author-image
Anitha
New Update
kweooajcnk

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തതായി റിപ്പോർട്ട്.

പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടും അതിന് ജസ്റ്റിസ് വർമ നൽകിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതിയത്.

സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് വർമയുടെ മറുപടിയും സഹിതം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതിയതായി സുപ്രീംകോടതിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ മാർച്ച് 14-ന് രാത്രി തീപ്പിടിത്തമുണ്ടായത് അണയ്ക്കുന്നതിനിടെയാണ് ചാക്കുകളിലാക്കിയനിലയിൽ പണം കണ്ടെത്തിയത്. ഇക്കാര്യം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയും പണം കണ്ടെത്തിയത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ജസ്റ്റിസ് വർമയെ പിന്നീട് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ജുഡീഷ്യൽ നടപടികളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.

supreme court judge money fraud scam