മ്യൂച്വല്‍ ഫണ്ട് വിപണിയിലേക്ക് പണം ഒഴുകുന്നു

നവംബറിലെ കണക്കു പ്രകാരം ഇക്വിറ്റി സ്‌കീമുകളിലേക്ക് ഈ വര്‍ഷമെത്തിയത് 3.53 ലക്ഷം കോടി രൂപയാണ്. റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി ഇക്വിറ്റി ഫണ്ടുകളിലേക്ക് എത്തുന്നതിനാല്‍ ഈ ്പ്രവണത 2025ലും തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

author-image
Prana
Updated On
New Update
mutual funds

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ന്ന തുകയിലെത്തി. 68 ലക്ഷം കോടി രൂപയാണ് നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി, 2023 ഡിസംബറിലെ 50.78 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ കുതിപ്പ്. അതായത് 33 ശതമാനത്തിന്റെ വര്‍ധന. ഈ വര്‍ഷം മാത്രം മ്യൂച്ചല്‍ ഫണ്ട് വിപണിയിലെത്തിയത് 17 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയുടെ കുതിപ്പ്, യുവാക്കളില്‍ നിക്ഷേപ താല്‍പര്യം ഉയര്‍ന്നതുമാണ് ഈ മുന്നേറ്റത്തിന് കാരണം. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നവംബറിലെ കണക്കു പ്രകാരം ഇക്വിറ്റി സ്‌കീമുകളിലേക്ക് ഈ വര്‍ഷമെത്തിയത് 3.53 ലക്ഷം കോടി രൂപയാണ്. റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി ഇക്വിറ്റി ഫണ്ടുകളിലേക്ക് എത്തുന്നതിനാല്‍ ഈ ്പ്രവണത 2025ലും തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ 30 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിമാസം നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളാണ് കൂടുതല്‍ നിക്ഷേപകരും തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം എസ്ഐപിയായി എത്തിയത് 2.4 ലക്ഷം കോടി രൂപയാണ്.ന്യൂ ഫണ്ട് ഓഫര്‍(എന്‍.എഫ്.ഒ) വഴി സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളില്‍ കൂടുതല്‍ തുക നിക്ഷേപമായെത്തുകയും ചെയ്തു.

mutual fund