കള്ളപ്പണം വെളുപ്പിക്കല്‍; മുഹമ്മദ് അസ്ഹറുദ്ദിന് ഇഡി നോട്ടീസ്

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ(എച്ച്‌സിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തിയിരുന്നു.

author-image
Prana
New Update
azharuddin

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദിന് ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ(എച്ച്‌സിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തിയിരുന്നു. എച്ച്‌സിഎയുടെ 20 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്.

notice Former Cricket Player Money Laundering Case ed