/kalakaumudi/media/media_files/2024/11/27/vEH4HNa9KeLaV7DFObZL.jpg)
മുംബൈയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുമാണ് സംഭവങ്ങള്‍ നടന്നത്. പരിക്കേറ്റ ഇരുവരെയും ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും റെസ്‌കിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് വെല്‍ഫെയര്‍ റെസ്‌ക്യൂ ടീം അംഗങ്ങളും അക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട കുരങ്ങുകളെ കണ്ടെത്തി സുരക്ഷിസ്ഥലത്തേയ്ക്ക് മാറ്റും.
വന്യജീവികളുടെ ആവാസ വ്യവസ്ഥകളിലേക്ക് കടന്നുകയറുന്ന നഗരവികസനം മൂലമാണ് ഇത്തരം സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കുരങ്ങ്മനുഷ്യ ഇടപെടല്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. അപകടസാധ്യതകള്‍ കുറക്കുന്നതിനും വന്യ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കുന്നതിനുമായി ദുരന്തബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ബോധവത്കരണം നടത്തിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുരങ്ങുകളെ പിന്തുടരുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
