വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും.

author-image
Sneha SB
New Update
PARLIMENT


ഡല്‍ഹി : പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിച്ചു. പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ ഇടപെടല്‍, ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം, എയര്‍ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങില്‍ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ആവശ്യപ്പെടും. എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്.

അടുത്തമാസം 21 വരെ അവധികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. മണിപ്പൂര്‍ ജി എസ് ടി ഭേദഗതി ബില്‍, ഐഐ എം ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈനസ് ആന്‍ഡ് മിനറല്‍സ് ബില്‍, നാഷണല്‍ ആന്റി ഡോപ്പിങ്ങ് ബില്ലടക്കം പുതുയ എട്ടു ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. ആദായനികുതി ബില്‍, ഇന്ത്യന്‍ പോര്‍ട്‌സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചര്‍ച്ച നടത്തും. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ അവഗണിച്ചാല്‍ സഭ പ്രക്ഷുബ്ദമാകാനുളള സാധ്യതയുണ്ട്.

parliament delhi