/kalakaumudi/media/media_files/2026/01/16/thozil-2026-01-16-15-46-00.jpg)
ന്യൂഡൽഹി: രാജ്യത്തെ പ്രതിമാസ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന. നവംബറിൽ 4.7 ശതമാനമായിരുന്നത് ഡിസംബറിൽ 4.8 ശതമാനമായി ഉയർന്നു.
ഒക്ടോബറിൽ നിരക്ക് 5.2 ശതമാനയിരുന്നു.
ഏപ്രിൽ മുതലാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
പ്രതിമാസ കണക്കിൽ സംസ്ഥാനം തിരച്ചുള്ള കണക്ക് ലഭ്യമല്ല.
ഡിസംബറിൽ പുരുഷന്മാർക്കിടയിലെ നിരക്ക് 4.7 ശതമാനവും വനിതകൾക്കിടയിൽ ഇത് 4.9 ശതമാനവുമാണ്. നവംബറിൽ ഇതു യഥാക്രമം 4.6 ശതമാനവും 4.8 ശതമാനവുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
