/kalakaumudi/media/media_files/2025/12/17/img_0497-2025-12-17-16-27-09.jpeg)
കോട്ടയം : മോഹൻ ലാലിനെ നായകനക്കി മേജർ രവി കഥ എഴുതി സംവിധാനം ചെയ്തു 2012-ൽ പുറത്തിറങ്ങിയ ഒരു മലയാളം ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ സിനിമയായിരുന്നു കർമ്മയോദ്ധ. സിനിമ ഇറങ്ങിയത് മുതൽ സിനിമയുടെ തിരക്കഥ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉയർന്നിരുന്നു.തിരക്കഥയുടെ അവകാശം ഉന്നയിച്ചു പുതുപ്പള്ളി സ്വദേശിയും തിരക്കഥ കൃത്തുമായ റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു.ഇപ്പോൾ ആ കേസിൽ ആണ് കോടതി വിധി വന്നിരിക്കുന്നത്.2012 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിധി 13 വർഷങ്ങൾക്ക് ശേഷം ഇന്നാണ് പുറത്ത് വന്നത്.പരാതിക്കാരനയാ റെജിയുടെ വാദം ശരി വെച്ച കോടതി 30 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം എന്നും സിനിമയുടെ പകർപ്പ് അവകാശങ്ങൾ റെജിയുടെ പേരിൽ മാറ്റി നൽകണം എന്നും ഉത്തരവിട്ടു.തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതി ജഡ്ജി മനീഷ് വിധി പറഞ്ഞത്.
മുംബൈയിൽ നിന്നും കാണാതായ ഒരു പെൺകുട്ടിയെ കണ്ടെത്താനായി നിയോഗിക്കപ്പെടുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് മാധവൻ മേനോൻ എന്ന ഉദ്യോഗസ്ഥന്റെ കഥയാണിത്. പെൺകുട്ടികളെ കടത്തുന്ന ഒരു വലിയ മാഫിയ സംഘത്തെ മാധവൻ നേരിടുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
