/kalakaumudi/media/media_files/2025/12/19/img_0566-2025-12-19-20-09-35.jpeg)
കോഴിക്കോട് : ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ മൂവി മാ വന്ദേയുടെ ഷൂട്ടിങ് ആരംഭിച്ചു.ചിത്രത്തിൽ നരേന്ദ്ര മോഡി ആയിട്ടാണ് ഉണ്ണി എത്തുന്നത്.ചിത്രം പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടന്നിരുന്നു.NDA പക്ഷക്കാരൻ ആയത് കൊണ്ട് പല രീതിയിലും നിലവിൽ ഉണ്ണി മുകുന്ദനെ മലയാള സിനിമ ഒതുക്കി നിർത്തിയിട്ടുണ്ട്.അവസാനമായി പുറത്തിറങ്ങിയ രണ്ട് മലയാള സിനിമകളും വാക്കിയ പരാജയം ആയിരുന്നു.എന്നാൽ അതിന് മുന്നേ ഇറങ്ങിയ മാർക്കോ പാൻ ഇന്ത്യൻ തലത്തിൽ മികച്ച അഭിപ്രായം ലഭിക്കുകയും വലിയ വിജയം നേടുകയും ചെയ്‌തു.എന്നാൽ മാർക്കോ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ ഉണ്ണി മുകുന്ദന് പകരം മറ്റൊരു നായകൻ ആണ് എത്തുന്നത് ചിത്രത്തിന്റെ ഹൃദയഭാഗം നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്റെ ആത്മീയ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. രാജ്യത്തിന് മുമ്പിൽ ഒരു അമ്മ എന്ന ആശയം ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കപ്പെടുമെന്നും നേരത്തെതന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ചാണ് നിർമിക്കുന്നത്. കൂടാതെ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്. പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെ ആരംഭിച്ച ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാറും പ്രധാന അണിയറ പ്രവർത്തകരും പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
