/kalakaumudi/media/media_files/2025/12/19/img_0561-2025-12-19-20-20-43.jpeg)
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്‌ഷൻ ചിത്രം ‘അവതാറിന്റെ’ മൂന്നാം ഭാഗമായ അവതാർ ഫയർ ആൻഡ് ആഷ്ന് തിയേറ്ററിൽ വളരെ മോശം അഭിപ്രായം ആണ് ലഭിക്കുന്നത്.ചിത്രം ഇന്ന് റിലീസ് ചെയ്തിരുന്നു.
2022ല്‍ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടറിന്റെ’ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’.
മറ്റ് രണ്ട് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ
പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം കൂടിയാണിത്. മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും ദൈർഘ്യമുണ്ട് ചിത്രത്തിന്.
മുൻ ഭാഗങ്ങളിൽ നമ്മൾ കണ്ട അവതാറുകൾ സമാധാനപ്രിയരും പ്രകൃതിയെ സ്നേഹിക്കുന്നവരുമായിരുന്നു. എന്നാൽ ആഷ് പീപ്പിൾ അങ്ങനെയല്ല. പണ്ടോറയിലെ അഗ്നിപർവ്വത മേഖലകളിൽ വസിക്കുന്ന ഇവർ അക്രമാസക്തരും പകയുള്ളവരുമാണ്
ഇതുവരെയുള്ള സിനിമകളിൽ മനുഷ്യരായിരുന്നു (RDA) പ്രധാന വില്ലന്മാർ. എന്നാൽ മൂന്നാം ഭാഗത്തിൽ നാവികൾക്കിടയിൽ തന്നെ വില്ലന്മാരുണ്ടെന്ന് കാമറൂൺ കാണിക്കുന്നു. "എല്ലാ നാവികളും നല്ലവരല്ല" എന്ന സന്ദേശമാണ് ഈ ചാര മനുഷ്യരിലൂടെ അദ്ദേഹം നൽകുന്നത്. അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ചാരം ശരീരത്തിൽ പൂശുന്നതിനാലാണ് ഇവർക്ക് ഈ പേര് വന്നത്.കണൽ ക്വാറിച്ച് തന്റെ മുൻപത്തെ പരാജയങ്ങൾക്ക് പകരം വീട്ടാൻ ഈ അഗ്നി ഗോത്രത്തിന്റെ സഹായം തേടുന്നുണ്ട്. വരണാങ് എന്ന ക്രൂരയായ നേതാവാണ് ആഷ് പീപ്പിളിനെ നയിക്കുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളിലെ ശാന്തതയ്ക്ക് പകരം കൂടുതൽ രക്തച്ചൊരിച്ചിലും നാടകീയതയും ഈ ഭാഗത്തുണ്ട്.ബോളിവുഡ് ഫോർമുല സിനിമകളിലെപ്പോലെ, പഴയ കഥ തന്നെ ചെറിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുന്നു എന്ന ആക്ഷേപവും ഇതിനുണ്ട്. "The Way of Water"-ൽ കണ്ട പല കാര്യങ്ങളും—കുടുംബം നാടുവിടുന്നത്, പുതിയ ഗോത്രവുമായി ഇടപഴകുന്നത്, അവസാനം നടക്കുന്ന വലിയ യുദ്ധം—അതേപടി ആവർത്തിക്കുന്നത് ചിത്രത്തിന്റെ പുതുമ നഷ്ടപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
