എംഎസ്എംഇ ഈടുരഹിത വായ്പാ പരിധി 25 ലക്ഷം വരെ ഉയർത്തിയേക്കും

സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ഈടുരഹിത വായ്പാ പരിധി വേണമെങ്കിൽ 25 ലക്ഷം വരെ ഉയർത്താൻ ഏപ്രിൽ ഒന്നു മുതൽ ബാങ്കുകൾക്ക് അധികാരം ലഭിക്കും.

author-image
Devina
New Update
msme

ന്യൂഡൽഹി: സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ഈടുരഹിത വായ്പാ പരിധി വേണമെങ്കിൽ 25 ലക്ഷം വരെ ഉയർത്താൻ ഏപ്രിൽ ഒന്നു മുതൽ ബാങ്കുകൾക്ക് അധികാരം ലഭിക്കും.

ഇത്തരം വായ്പകളുടെ പരിധി 10 ലക്ഷം രൂപയായിരുന്നത് റിസർവ് ബാങ്ക് 20 ലക്ഷമാക്കി വർധിപ്പിച്ചിരുന്നു.

വായ്പാ തിരിച്ചടവ്, സാമ്പത്തികനില എന്നിവ കണക്കിലെടുത്ത് ബാങ്കുകൾക്ക് ഇത് 25 ലക്ഷം വരെയായി ഉയർത്താമെന്നാണ്  ആർബിഐ ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നത്.