മുഡാ ഭൂമി അഴിമതി കേസില്‍ സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്

കേസില്‍ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

author-image
Biju
New Update
GRS

ബംഗളുരു: കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നല്‍കിയ അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം അവസാനമാണ് സമര്‍പ്പിച്ചത്. േ

കേസില്‍ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ ആരംഭിച്ച ലോകായുക്ത അന്വേഷണത്തിന് മൈസൂരു ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷാണ് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, സിദ്ധരാമയ്യ, ഭാര്യ ബി എം പാര്‍വതി, സഹോദരീഭര്‍ത്താവായ ബി എം മല്ലികാര്‍ജുന സ്വാമി തുടങ്ങിയ പ്രധാന വ്യക്തികള്‍ ഉള്‍പ്പെടെ നൂറിലധികം പേരെ ലോകായുക്ത സംഘം ചോദ്യം ചെയ്തിരുന്നു. 

അവരുടെ മൊഴികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുകയും അന്തിമ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തര്‍ക്കസ്ഥലം, സ്ഥലം അനുവദിക്കല്‍, വിജ്ഞാപന പ്രക്രിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട 3,000 പേജിലധികം രേഖകള്‍ പരിശോധിച്ചെന്നും ലോകായുക്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മൈസുരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) യുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് അനധികൃതമായി നല്‍കിയെന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായത്.അനധികൃതഭൂമിയിടപാട് കേസില്‍ ലോകായുക്തക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും (ഇ ഡി) യും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 

ഇ ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂമി മുഡയ്ക്ക് തന്നെ തിരിച്ച് നല്‍കുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ വ്യക്തമാക്കിയിരുന്നു. ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ഇ ഡി കേസ് മുഖ്യമന്ത്രിയെയും ഭാര്യയെയും സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.

 

sidharamaiiaa Muda Scam MUDA case muda land