മുഡ കേസ്: സിദ്ധരാമയ്യയെ രണ്ടു മണിക്കൂര്‍ ചോദ്യംചെയ്ത് ലോകായുക്ത

മൈസൂര്‍ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിന്റെ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. രാവിലെ 10നു ശേഷം എത്തിയ സിദ്ധരാമയ്യ ചോദ്യം ചെയ്യലിനു വിധേയനായ ശേഷം ഉച്ചക്കാണ് പുറത്തിറങ്ങിയത്.

author-image
Prana
New Update
sid

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്തത് രണ്ട് മണിക്കൂര്‍. മൈസൂര്‍ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിന്റെ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.
രാവിലെ 10നു ശേഷം എത്തിയ സിദ്ധരാമയ്യ ചോദ്യം ചെയ്യലിനു വിധേയനായ ശേഷം ഉച്ചക്കാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയെന്ന പരിഗണനയൊന്നുമില്ലാതെ തന്നെ ചോദ്യം ചെയ്യണമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സിദ്ധരാമയ്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്.
ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ
(മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിനു പകരം അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം.
സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. പാര്‍വതിയെ ലോകായുക്ത കഴിഞ്ഞ മാസം 25ന് ചോദ്യം ചെയ്തിരുന്നു.

 

sidharamaiiaa Muda Scam karnataka