26 /11 മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ ഇന്ത്യയിലേക്ക്

26 /11 മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോർട്ട്. ഇയാളെ പാര്‍പ്പിക്കുന്നതിനായി   ഡല്‍ഹി തീഹാര്‍ ജയിലിലും, മുംബെയിലെ ജയിലിലുലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

author-image
Akshaya N K
New Update
trr

26 /11 മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് രാത്രിയോ, നാളെ രാവിലെയോയായി വിമാനം ഇന്ത്യയിലെത്തും.

യു എസ് സുപ്രീം കോടതിയില്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന ആവശ്യവുമായി  തഹാവൂര്‍ റാണ  ഹർജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് മാര്‍ച്ചില്‍ യൂ എസ് സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 

നേരത്തെ തനിക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസിന്റെ ആരംഭമുണ്ടെന്നും, ഇതിനു പുറമെ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളും പ്രകടമാണെന്നും, അധിക നാള്‍ ജീവനോടെ ഇരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കേസ്സിന്റെ വാദവും തീര്‍പ്പും യൂ എസ്സില്‍ വെച്ചു തന്നെ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന ട്രംപ്- മോദി കൂടിക്കാഴ്ച്ചയില്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് വിട്ടു നല്കാന്‍ കരാറായിരുന്നു.

 

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ പാക്കിസ്താനി - അമേരിക്കന്‍ ടെററിസ്റ്റായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വളരെ അടുത്ത അനുയായിയായിരുന്നു പാക്കിസ്താനില്‍ തന്നെ ജനിച്ച ബിസിനസ്സുകാരനും, ഫിസിഷ്യനുമായിരുന്ന റാണ. ഇയാള്‍ക്ക്‌ ലഷ്കർ-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

ഭീകര ശക്തികള്‍ക്ക് സഹായങ്ങളും, സാധനങ്ങളും എത്തിച്ചു കൊടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയും, ഇതിനു പുറമെ വേറേ രണ്ടു കേസുകള്‍ക്കും ചേര്‍ത്താണ് റാണയെ 10 വര്‍ഷം തടവിന് യൂ എസ്സ് ശിക്ഷിച്ചത്. എന്നാല്‍ കോവിഡ് കാലത്ത് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു.എന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനായി വീണ്ടും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.


ഇപ്പോള്‍ ഇയാളെ പാര്‍പ്പിക്കുന്നതിനായി   ഡല്‍ഹി തീഹാര്‍ ജയിലിലും, മുംബെയിലെ ജയിലിലുലും പ്രത്യേക സെല്ല് പണിയുകയും കൂടാതെതന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

 

tahawwur rana mumbai terror attack