ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ മുംബൈയും

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പ്രവാസികൾക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുർ, സൂറിച്ച് എന്നിവയാണ് പട്ടികയിൽ മുകളിലുള്ളത്. മേഴ്‌സേഴ്‌സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യയിൽ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവർക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയിൽ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ 167-ാമതാണ്. ചെന്നൈ-189, ബെംഗളൂരു-195, ഹൈദരാബാദ്-202.

 ലോകമെമ്പാടുമുള്ള 226 നഗരങ്ങളാണ് പട്ടികയിലുള്ളത്. താമസം, ഗതാഗതം, വസ്ത്രം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 

mumbai