/kalakaumudi/media/media_files/2025/04/30/HV9j4P4JjMbiwr6MbrtM.jpg)
മുംബൈ:ദുബായിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം കടത്തിയതിന് മുംബൈ എയർപോർട്ട് കസ്റ്റംസ് ചൊവ്വാഴ്ച 46 കാരനെ അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ധരിച്ചിരുന്ന ഷൂസിനുള്ളിൽ സ്വർണ്ണക്കട്ടികൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കസ്റ്റംസ് പിടികൂടുകയായിരുന്നു.
കസ്റ്റംസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് തിങ്കളാഴ്ച രാത്രി ദുബായിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ആർ.എഫ്. ഗാഞ്ചി എന്ന യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പരിശോധനയിൽ 1220 ഗ്രാം ഭാരമുള്ള 1.25 കോടി രൂപ വിലമതിക്കുന്ന 12 സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്.