/kalakaumudi/media/media_files/2025/04/06/ARNj5s11jfvl5l1xsZAm.jpg)
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിൽ മുംബൈ-ഗോവ ഹൈവേയിലാണ് ഒരു സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിനു മുമ്പ് കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ആരെന്ന് തിരിച്ചറിയാത്തതിനാൽ പോലിസ് ഇപ്പോഴും ആശയ കുഴപ്പത്തിലാണ്. “നവി മുംബൈ, മുംബൈ, താനെ, താനെ റൂറൽ, സിന്ധുദുർഗ്, രത്‌നഗിരി ജില്ലകൾ ഉൾപ്പെടുന്ന കൊങ്കൺ റേഞ്ച് എന്നിവിടങ്ങളിൽ കാണാതായവരുടെ ലിസ്റ്റ് ഞങ്ങൾ അന്വേഷിച്ചു, പക്ഷേ കണ്ടെത്തിയ മൃതദേഹവുമായി ഒരു ബന്ധവും ഇവരിൽ ആർക്കും തന്നെയില്ല. അതിനാൽ, ഞങ്ങൾ ഇപ്പോൾ പൂനെയിൽ അന്വേഷണം ആരംഭിച്ചു, പൂനെയിൽ രജിസ്റ്റർ ചെയ്ത കാണാതായ വ്യക്തികളുടെ കേസുകൾ തിരയുകയാണ്,” പെൻ പോലീസ് സ്റ്റേഷനിലെ പോലീസ് പറഞ്ഞു. മാർച്ച് 10 നാണ് രാവിലെ മുംബൈ-ഗോവ ഹൈവേയിൽ ദുർഷെറ്റ് ഗ്രാമത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയിരുന്നത്. "പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ആന്തരികാവയവങ്ങൾ കൂടുതൽ വിശകലനത്തിനായി മാറ്റിവച്ചിട്ടുണ്ട്. മൃതദേഹത്തിന് അന്ന് കുറഞ്ഞത് 10 ദിവസമെങ്കിലും പഴക്കമുണ്ടായിരുന്നു, അതിനാൽ തന്നെ അത് വളരെ അഴുകിയതായിരുന്നു," ഓഫീസർ കൂട്ടിച്ചേർത്തു. കഴുത്തിനടുത്തുള്ള ഭാഗമാണ് ആദ്യം അഴുകിത്തുടങ്ങിയതെന്ന് ഡോക്ടർമാർ കണ്ടെത്തി, അതിനാൽ കൊലപാതക സമയത്ത് സ്ത്രീയുടെ കഴുത്തിൽ ആക്രമണമുണ്ടായതായി സംശയിക്കുന്നു. അവർ മറ്റൊരു ജില്ലയിലോ മറ്റൊരു സംസ്ഥാനത്തിലോ ഉള്ളവരാണെന്ന് പോലീസ് സംശയിക്കുന്നു, കാരണം കാണാതായവരിൽ ഇവരുടെതെന്നു സംശയിക്കുന്ന പരാതിയൊന്നും കണ്ടെത്താനായില്ല. ഇവിടെ സ്ത്രീയുമായി ബന്ധമുള്ള ഒരേയൊരു വ്യക്തി പ്രതിയായിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. മൃതദേഹത്തിൽ ഒരു നൈറ്റ് ഗൗൺ, ഒരു വള, വിരൽ മോതിരം, വലതു കൈയിൽ 'എ' എന്ന ടാറ്റൂ എന്നിവ ഉണ്ടായിരുന്നു.