/kalakaumudi/media/media_files/2025/03/22/cQ87aLTeXFYqzc5BuKy7.jpg)
മുംബൈ : സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്‌കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവര്‍ത്തകന്‍ നല്‍കിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി.
മുടി കൈകാര്യം ചെയ്യാന്‍ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്റാണ് പരാതിക്കിടയാക്കിയത്. മുടിയെക്കുറിച്ച് ഒരു ഗാനം ആലപിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തില്‍, മറ്റ് വനിതാ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ സഹപ്രവര്‍ത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ച് അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി പരാതിയില്‍ പറയുന്നു.
മുടി കൈകാര്യം ചെയ്യാന്‍ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്ന പരാമര്‍ശം ലൈംഗിക അധിക്ഷേപമാണെന്ന ഉദ്യോഗസ്ഥയുടെ പരാതി ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയും കീഴ് കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഡെപ്യൂട്ടി റീജിണല്‍ മാനേജറായ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാലും അത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷണം.