കോളേജുകളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹരജി ബോംബെ ഹൈക്കോടതി തള്ളി

കോളജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ നിരോധിച്ചത് യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാൻ മാത്രമാണെന്നും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോളജ് അധികൃതർ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്.

author-image
Anagha Rajeev
New Update
y
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: രണ്ട് കോളേജുകളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബോംബെയിലെ എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ എന്നീ കോളേജുകളിലെ വിദ്യാർഥികളാണ് ഉത്തരവിനെതിരെ ഹരജി നൽകിയത്. മതപരമായ കാര്യങ്ങൾ കോളേജിന്റെ തീരുമാനമാണ് ഇതിൽ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കോളജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ നിരോധിച്ചത് യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാൻ മാത്രമാണെന്നും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോളജ് അധികൃതർ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. മെയ് മാസമാണ് കോളജിൽ വീണ്ടും ശിരോവസ്ത്ര നിരോധനം ഏർപ്പെടുത്തിയത്.

mumbai highcourt