മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഭാവേഷ് ഭിൻഡെ.

author-image
Greeshma Rakesh
Updated On
New Update
crime

mumbai hoarding collapse advertising company owner bhavesh bhinde arrested

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: മുംബൈിൽ പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെയാണ് രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് അറസ്റ്റിലായത്.അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഭാവേഷ് ഭിൻഡെ.

സംഭവം നടന്നയുടനെ ഫോൺ ഓഫ് ചെയ്ത് ഭാവേഷ് ഭിൻഡെ നാടുവിടുകയായിരുന്നു.തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു. 120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.

എന്നാൽ, ഒരു നടപടിയുമെടുത്തില്ല. ചട്ടം ലംഘിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിഎംസി ശ്രമിക്കുന്നത്. ദുരന്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്കു ചികിത്സാസഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

bhavesh bhinde mumbai hoarding collapse Arrest