/kalakaumudi/media/media_files/2025/12/24/swiggy-2025-12-24-14-20-09.jpg)
മുംബൈ: ഭക്ഷണ ഡെലിവറി ആപ് സ്വിഗ്ഗിയിൽനിന്ന് ഒരു വർഷത്തിനിടെ മുംബൈ സ്വദേശി ഭക്ഷണം ഓർഡർ ചെയ്തത് 3196 തവണ പ്രതിദിനം 9 ഓർഡറുകൾ സ്വിഗ്ഗിയുടെ 2025 ലെ റിപ്പോർട്ടിലാണിത്.
ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തിൽ 10 വർഷമായി ബിരിയാണി ഒന്നാം സ.്ഥാനത്തു തുടരുന്നു. ഈവർഷം മാത്രം 9.03 കോടി ബിരിയാണി ഓർഡറുകളാണ് ലഭിച്ചത്.
ഇതിൽ ചിക്കൻ ബിരിയാണിക്കാണ് പ്രിയം കൂടുതൽ. ബർഗറും പീത്‌സയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
29 ലക്ഷം ഇഞ്ചിച്ചായയും 34 ലക്ഷം സമൂസയും ഓർഡർ ചെയ്തു. നൂഡിൽസിനുവേണ്ടി മാത്രം ബെംഗളൂരു സ്വദേശി ചെലവാക്കിയത് 4.36 ലക്ഷം രൂപയും ആണ് ചെലവാക്കിയത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
