/kalakaumudi/media/media_files/2025/09/05/mumbai-2025-09-05-15-21-45.jpg)
mumbai
മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമാണ് പൊലീസിന് വാട്‌സാപ്പിലൂടെ ലഭിച്ചത്. ഗണേശോത്സവം ശനിയാഴ്ച അവസാനിക്കും. ഇതോടെ നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രാഫിക് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് വാട്‌സാപ്പ് ഹെല്‍പ്പ് ലൈനില്‍ ഭീഷണി സന്ദേശം വന്നത്. 14 ഭീകരര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്. ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ എടിഎസ് അന്വേഷണം തുടങ്ങി.