മുംബൈയിൽ മെയ് 11 മുതൽ ജൂൺ 9 വരെ പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചു

ഈ വിവരം ജനങ്ങളിൽ എത്തിക്കാൻ പൊതുസ്ഥലങ്ങളിൽ നോട്ടീസുകൾ പ്രദർശിപ്പിക്കണമെന്നും ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ നൽകണമെന്നും പത്താൻ നിർദ്ദേശിച്ചു.

author-image
Honey V G
New Update
mbipkcs

മുംബൈ:പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ വെളിച്ചത്തിൽ മെയ് 11 മുതൽ ജൂൺ 9 വരെ മുംബൈയിലുടനീളം  പോലീസ് പടക്കങ്ങൾക്കു കർശന നിരോധനം ഏർപ്പെടുത്തി. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഓപ്പറേഷൻസ്) അക്ബർ പത്താൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നഗരപരിധിക്കുള്ളിൽ വ്യക്തികൾ പടക്കം പൊട്ടിക്കുകയോ, റോക്കറ്റുകൾ അയയ്ക്കുകയോ, ഉൾപ്പെടെയുള്ള ഏതെങ്കിലും പടക്കങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് വിലക്കിയിരിക്കുന്നു. 1951 ലെ മഹാരാഷ്ട്ര പോലീസ് ആക്ട് പ്രകാരമാണ് ഈ നിർദ്ദേശം നടപ്പിലാക്കുന്നത്. ഈ വിവരം ജനങ്ങളിൽ എത്തിക്കാൻ പൊതുസ്ഥലങ്ങളിൽ നോട്ടീസുകൾ പ്രദർശിപ്പിക്കണമെന്നും ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ നൽകണമെന്നും പത്താൻ നിർദ്ദേശിച്ചു.

Mumbai City