mumbai schools closed today due to heavyrains waterlogging imd issues red alert
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം.തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവ്വീസുകൾ മുടങ്ങി.സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.മുംബൈയിലേക്കുള്ള 14 വിമാന സർവിസുകൾ വഴിതിരിച്ചുവിട്ടു.
താഴ്ന്ന മേഖലകൾ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തേക്ക് ഇറങ്ങേണ്ടതുള്ളൂവെന്നും മുംബൈ കോർപറേഷൻ അഭ്യർഥിച്ചു.റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കൽ ട്രെയിൻ സർവിസുകൾ തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെ 100 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്.