/kalakaumudi/media/media_files/2025/04/05/UZ5aF9ZNU182fYztUdCq.jpg)
നവിമുംബൈ:തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ ക്ഷണപ്രകാരം മുംബൈയിൽ നിന്നുമെത്തിയ ഗായകസംഘം ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തില്‍ വെച്ച് അഷ്ടപതി കച്ചേരി നടത്തി. ദേവി മ്യൂസിക് ക്ലാസ് നടത്തുന്ന രജനി കൃഷ്ണ കുമാറും ശിഷ്യകളായ കുമാരി, ജയശ്രീ കുറുപ്പ് രമണി, ബിന്ദു, സ്മിഷ എന്നിവരുമാണ് ആലാപനം നടത്തിയത്. യുവ വാദ്യ കലാകാരനായ നിഖില്‍ നായര്‍ ഇടയ്കയും ആകാശവാണി ആര്‍ട്ടിസ്റ്റ് ആയ കൃഷ്ണ മൂര്‍ത്തി വയലിനും വായിച്ചു. നിഖില്‍ നായരുടെ മനോഹരമായ സോപാന സംഗീത തോടെ ആരംഭിച്ച കച്ചേരി ഒരു മണിക്കൂറോളം നീണ്ടുനിന്നു.ഭക്തി സാന്ദ്രമായ ആലാപനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, ഉത്രട്ടാതി തിരുനാള്‍ ഗൗരി പാർവതി ഭായ് തമ്പുരാട്ടി മാരുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. തദവസരത്തിൽ മുംബൈയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായ ശ്രീകാന്ത് നായരും പത്നിയും പ്രശസ്ത കഥകളി കലാകാരി താരാ വർമ്മയും കൊട്ടാരത്തിൽ സന്നിഹിതരയായിരുന്നു.