ഡല്‍ഹി : മുബൈ ഭീകരാക്രമണത്തിലെ പ്രതി താഹാവൂര്‍ റാണയ്ക്ക് ഫോണില്‍ കുടുംബവുമായി ബന്ധപ്പെടാന്‍ അനുമതി.ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് ഒരു തവണ റാണയ്ക്ക് കുടുംബത്തെ വിളിക്കാന്‍ അനുമതി നല്‍കിയത്. ജയില്‍ നിയമം അനുസരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും റാണയ്ക്ക് ഫോണില്‍ സംസാരിക്കാനാവുക.കഴിഞ്ഞ മാസമായിരുന്നു തനിക്ക് കുടുംബവുമായി സംസാരിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.ഭാവിയില്‍ റാണയ്ക്ക് ഫോണ്‍ കോള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിലപാട് വിശദീകരിക്കണം എന്ന് കോടതി വിശദീകരിച്ചിട്ടുണ്ട്.റാണയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങളും സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപ്രതിയാണ് തഹാവൂര്‍ റാണ.
മുംബൈ ഭീകരാക്രമണ കേസ് പ്രതി താഹാവൂര്‍ റാണയ്ക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി
കഴിഞ്ഞ മാസമായിരുന്നു തനിക്ക് കുടുംബവുമായി സംസാരിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.
New Update