/kalakaumudi/media/media_files/2025/11/26/mumbai-3-2025-11-26-18-29-24.jpg)
മുംബൈ: ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ ശൗര്യചക്ര എന്‍ എസ് ജി കമാന്‍ഡോ പി. വി മനേഷ്.മുംബൈയില്‍ ഭീകരരെ നേരിട്ട എന്‍എസ്ജി (നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ടീമിലെ അംഗമായിരുന്നു മനേഷ്. ഭീതി നിറഞ്ഞ ആ ദിനങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം. അതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കായി തന്നെ കൊണ്ട് ആവുന്നത് ചെയ്യാനായതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. കര്‍ത്തവ്യത്തിനിടെ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കമുള്ള സൈനികരെയും അദ്ദേഹം ഓര്‍ക്കുന്നു
കുറിപ്പിന്റെ പൂര്‍ണരൂപം...
വര്‍ഷങ്ങളും തീയതികളും കടന്നുപോയി, പക്ഷേ ഇന്നേദിവസം നമ്മുടെ രാജ്യത്തിനകത്തു വന്ന ഒരു കാന്‍സറിനെ ഇല്ലാതാക്കിയ അഭിമാന നിമിഷത്തെ മരിക്കാത്ത ഓര്‍മ്മകളുമായി കാത്തുസൂക്ഷിക്കുന്നു,
ഈ ദിവസത്തെ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്നും ഓര്‍ക്കുന്നു,
രാഷ്ട്ര സുരക്ഷയ്ക്കിടയില്‍ ശരീരത്തിന്റെ വലതുവശം തളര്‍ന്നു പോയപ്പോഴും, തലയ്ക്കുള്ളില്‍ അതിന്റെ ഒരു ഓര്‍മ്മ കൊണ്ടുനടക്കുമ്പോഴും അഭിമാനം മാത്രമേയുള്ളൂ, ഒരു സൈനികന്‍ എന്ന രീതിയില്‍ എന്നെക്കൊണ്ട് ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോ എന്ന അഭിമാനം,,, ഈയൊരു കാരണം കൊണ്ടുതന്നെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പരിവേഷം തരുന്നു,, രാഷ്ട്ര സുരക്ഷയ്ക്ക് വേണ്ടി പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട എല്ലാ സൈനികരും ചെയ്യേണ്ട കര്‍ത്തവ്യബോധം നിറവേറ്റാന്‍ സാധിച്ചു ഇതിനെ ഇത്രമാത്രം കണ്ടാല്‍ മതി എന്നുമാത്രം,,, ഇന്ന് ഞാന്‍ നാളെ നീ എന്ന അര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്രതിരോധ സേനയിലെ ഓരോ അംഗങ്ങളും രാഷ്ട്ര സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ കൊടുക്കാന്‍ തയ്യാറായിട്ടും ഇപ്പോഴും പോരാട്ട വീര്യത്തോടുള്ള പ്രതിരോധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു,,, ഈ സംഭവത്തിനുശേഷവും തീവ്രവാദി ആക്രമം, യുദ്ധം ( ഓപ്പറേഷന്‍ സിന്ധൂര്‍ ) അഭിമുഖീകരിച്ചു ഇതിനെയൊക്കെ പ്രതിരോധിച്ചു കൊണ്ട് രാഷ്ട്രത്തിന്റെ ധീര സൈനികര്‍ അഭിമാനത്തോടുകൂടി രാഷ്ട്ര സുരക്ഷ കാത്തു സംരക്ഷിച്ചു,, *രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല തിരിച്ചുപോകുവാന്‍ ഞങ്ങളുടെ ധീരമായിട്ടുള്ള സൈനികര്‍ വിട്ടില്ല അതാണ് സത്യം*,,,,
തനിക്ക് സംഭവിച്ച അപകടത്തില്‍ വേദനയോ ദുഃഖമോ ഇല്ല അഭിമാനം മാത്രം,,,, എല്ലാവരും അത്രമാത്രം സ്‌നേഹിക്കുന്നു . അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തെഴുന്നേറ്റു വരിക തന്നെ ചെയ്യും,,
ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി സാധാരണക്കാരെ കൊന്നൊടുക്കിയുള്ള ഈ തീവ്രവാദി ആക്രമങ്ങള്‍ ഇനിയങ്ങോട്ടുള്ള കാലം നടക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ യുള്ളൂ,,,, ഈ അവസരത്തില്‍ ഞാനെന്റെ സന്ദീപ് ഉണ്ണികൃഷ്ണന്‍ സാബിന്റെ പോരാട്ടവീര്യത്തെ ഓര്‍ക്കുന്നു എന്റെ മനസ്സില്‍ എന്നും ആരാധനയോടുകൂടി നിലകൊള്ളുന്നു,, ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയില്‍ രാജ്യത്തിന്റെ അഭിമാനം കാത്ത് വീര മൃത്യു വരിച്ച ധീര സൈനികരെയും, ഒന്നുമറിയാതെ വീരചരമം പ്രാപിച്ച കുട്ടികള്‍ അടങ്ങുന്ന സാധാരണക്കാരായ ധീര രക്തസാക്ഷികളുടെ മുന്നില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്നത്തെ ദിവസം മായാത്ത ഓര്‍മ്മകളുമായി ഇന്നും ഓര്‍ത്തെടുക്കുന്നു
രാഷ്ട്രമാണ് വലുത്, ഈ രാഷ്ട്രം നിലനില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങളും സന്തോഷത്തോടെ നിലനില്‍ക്കുന്നത് എന്ന ഓര്‍മ്മക്കുറിപ്പോടെ
ജയ് ഹിന്ദ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
