മുംബൈ ട്രെയിന്‍ സ്‌ഫോടനം ; പ്രതികളെ വിട്ടയച്ച വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം.

author-image
Sneha SB
New Update
SC STAY

ഡല്‍ഹി : മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി.പ്രതികളെ വീണ്ടും ജയിലില്‍ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം.മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ താക്കറെ, അഭിഭാഷകന്‍ ഋഷികേശ് ഹരിദാസ് എന്നിവര്‍ ഹാജരായി.ആറ് മലയാളികളടക്കം 180 ലധികം പേരാണ് മുംബൈ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം. അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കല്‍ ട്രെയിനിലെ സ്‌ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. 2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളില്‍ ഏഴു ബോംബുകള്‍ മുംബൈയിലെ വിവിധ ലോക്കല്‍ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്.

Supreme Court stay