14കാരന്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി

സഹോദരനെ ചോദ്യം ചെയ്തപ്പോള്‍ ഒരുമിച്ച് മദ്രസയിലേക്ക് പോയെന്നും വഴിമധ്യേ സഹോദരി സുഖമില്ലെന്ന് പറഞ്ഞ് തിരിച്ചുപോയെന്നുമാണ് മറുപടി നല്‍കിയത്.

author-image
Rajesh T L
New Update
murder case

MURDER IN up

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഉത്തര്‍പ്രദേശിലെ ബാഘ്പട്ടില്‍ 14കാരന്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി.സഹോദരന്‍ തന്നെ മര്‍ദിക്കുന്നുവെന്ന് ആരോപിച്ച്  പെണ്‍കുട്ടി മാതാപിതാക്കളോട് നിരന്തരം വ്യാജ പരാതി പറയുമായിരുന്നു.ഇതില്‍ അസ്വസ്ഥനായാണ് സഹോദരന്‍ കൊലപാതകം നടത്തിയത്.

14കാരന്‍ പഠിക്കാന്‍ പോകാമെന്ന വ്യാജേന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.കൃത്യത്തിനു ശേഷം മൃതദേഹം അവിടെത്തന്നെ കുഴിച്ചുമൂടി.പെണ്‍കുട്ടിയെ കാണാതായതോടെ മകളെ തട്ടിക്കൊണ്ടുപോയതായി സംശയിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരനെ ചോദ്യം ചെയ്തപ്പോള്‍ ഒരുമിച്ച് മദ്രസയിലേക്ക് പോയെന്നും വഴിമധ്യേ സഹോദരി സുഖമില്ലെന്ന് പറഞ്ഞ് തിരിച്ചുപോയെന്നുമാണ് മറുപടി നല്‍കിയത്.

 

 

murder