/kalakaumudi/media/media_files/2025/12/18/img_0505-2025-12-18-09-08-11.jpeg)
ഡൽഹി : പുറത്തിറങ്ങിയപ്പോൾ ബുർഖ ധരിച്ചില്ല എന്ന കാരണത്താൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ്.ഡിസംബർ 10 നാണ് ഇയാൾ ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്യുന്നത്.തുടർന്ന് ഭാര്യയെയും മക്കളെയും കാണാൻ ഇല്ല എന്ന് ഇയാൾ പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് വിശദമായി അന്വേഷിച്ചപ്പോൾ ആണ് കൊലപാതക വിവരം പുറത്ത് വന്നത്.പ്രതിയായ മുഹമ്മദ് ഫാറൂഖിന്റെ ഭാര്യ തഹീര തന്റെ പിതാവിന്റെ വീട്ടിലേക്ക് പോകുന്നത്.എന്നാൽ ആ സമയത്ത് ബുർഖ ധരിച്ചിരുന്നില്ല.ഈ കാരണം പറഞ്ഞാണ് പിന്നീട് കൊലപാതകം നടക്കുന്നത്.തിരിച്ചു വന്ന തഹീരയെ പത്താം തിയ്യതി വേദി വെച്ചു കൊല്ലുക ആയിരുന്നു.ഈ കുറ്റകൃത്യം കണ്ട മൂത്ത മകൾ 14 വയസ്സുള്ള കുട്ടിയെ വേദി വെച്ചും 7 വയസ്സുകാരിയെ കഴുത്തു ഞെരിച്ചും കൊന്ന ശേഷം വീടിന് അകത്തു തന്നെ കുഴി എടുത്ത് അതിൽ മൂടുകയായിരുന്നു.ഇയാൾക്ക് രണ്ട് കുട്ടികൾ കൂടി ഉണ്ട് അവർ ഇപ്പോൾ സുരക്ഷിതരാണ്.തഹീരയുടെ തിരോധനത്തിൽ സംശയം തോന്നിയ നാട്ടുകാരനാണ് പരാതി നൽകിയത്.ഇത് വലിയൊരു കൊലപാതകം തെളിയാൻ കാരണമായി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
