‘അനുവാദമില്ലാതെ തന്റെ ​ഗാനം ഉപയോ​ഗിച്ചു’; രജനികാന്ത് ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

ഇളയരാജയുടെ തങ്കമ​ഗനിലെ ‘വാ വാ പക്കം വാ’ എന്ന ​ഗാനമാണ് ചിത്രത്തിന്റെ ടീസറിലുള്ളത്. ഈ ​ഗാനം പ്രമോയിൽ നിന്ന് നീക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം

author-image
Greeshma Rakesh
New Update
ilayaraja

ilaiyaraaja sends a copyright notice to rajinikanths coolie movie team

Listen to this article
00:00 / 00:00

ചെന്നൈ: അനുവാ​ദമില്ലാതെ തന്റെ ​ഗാനം ഉപയോ​ഗിച്ചെന്ന് ആരോപിച്ച് രജനികാന്ത് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ. രജനികാന്തിന്റെ 171-ാമത്തെ സിനിമയായ കൂലിയുടെ നിർമാതാക്കളായ സൺപിക്ചേഴ്സിനാണ് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. സിനിമയുടെ ടൈറ്റിൽ ടീസർ പ്രമോയിലാണ്  ഇളയരാജയുടെ ​ഗാനം ഉപയോ​ഗിച്ചിരിക്കുന്നത്.

1983-ൽ സം​ഗീതം നൽകിയ ​ഗാനം ടൈറ്റിലിൽ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ ​ഗാനം പ്രമോയിൽ നിന്ന് നീക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം. ഇതിന് തയ്യാറാല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംഭവത്തിൽ സൺപിക്ചേഴ്സോ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജോ വിശദീകരണം നൽകിട്ടില്ല.അടുത്തിടെയാണ് അണിയറപ്രവർത്തകർ കൂലിയുടെ ടീസർ പുറത്തിറക്കിയത്. ഇളയരാജയുടെ തങ്കമ​ഗനിലെ ‘വാ വാ പക്കം വാ’ എന്ന ​ഗാനമാണ് ചിത്രത്തിന്റെ ടീസറിലുള്ളത്. അനിരുദ്ധാണ് സം​ഗീതം നിർവഹിച്ചത്.

 

Rajanikanth tamilnadu news koolie elayaraja