സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തിൽ എസ്പി വെങ്കിടേഷ് തരംഗമായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്

author-image
Devina
New Update
venku

ചെന്നൈ: സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. എൺപതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തിൽ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു.

1985 ൽ പുറത്തിറങ്ങഇയ ജനകീയ കോടതിയിലൂടെയാണ് മലയാളത്തിലെ കരിയർ ആരംഭിക്കുന്നത്.1955 മാർച്ച് അഞ്ചിന് തമിഴ്‌നാട്ടിലായിരുന്നു ജനനം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ നിറ സാന്നിധ്യമായിരുന്നു. പൈതൃകത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1971 ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായിട്ടാണ് കരിയർ ആരംഭിക്കുന്നത്. 1975 ൽ കന്നഡ സിനിമകളിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. പിന്നീട് 1981 ൽ തെലുങ്ക് ചിത്രം പ്രേമയുദ്ധത്തിലൂടെ സ്വതന്ത്ര്യ സംഗീത സംവിധായകനായി. മലയാളത്തിൽ രാഘവൻ മാസ്റ്റർ അടക്കമുള്ള ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര്യ സംഗീത സംവിധായകനാകുന്നത്.

രാജാവിന്റെ മകനിലെ സംഗീതം മലയാള സിനിമയിൽ തന്നെ പുതിയൊരു പാത വെട്ടിത്തുറന്നു. തുടർന്ന് എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തിൽ എസ്പി വെങ്കിടേഷ് തരംഗമായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. ദേവാസുരം, കിലുക്കം, ഇന്ദ്രജാലം, സ്പടികം, കൗരവ്വർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്‌ലർ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.