/kalakaumudi/media/media_files/2024/11/14/4J7N3NIWq2zTQ0hgy3DG.jpg)
രാജ്യ തലസ്ഥാനത്ത് മുസ്തഫാബാദ് മണ്ഡലത്തിന്റ പേര് ശിവപുരി എന്ന് മാറ്റുമെന്ന പ്രഖ്യാപനവുമായി നിയുക്ത ബി ജെ പി എം എല്‍ എ മോഹന്‍ സിംഗ് ബിഷ്ട് . മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.ആം ആദ്മി സ്ഥാനാര്‍ഥി അദീല്‍ അഹമ്മദ് ഖാനെ 17,578 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിഷ്ത് സീറ്റ് നേടിയത്. മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് എം എല്‍ എ ഈ പ്രസ്താവന നടത്തിയത്. മോഹന്‍ സിംഗ് ബിഷ്ട് എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഭജന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകള്‍ ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 45 ശതമാനം മുസ്ലീങ്ങളാണ് ഇവിടെ ഉള്ളത്. എന്നാല്‍ ഞാന്‍ എവിടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലീങ്ങള്‍ 60 ശതമാനവും ഹിന്ദുക്കള്‍ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരു സെന്‍സസ് നടത്തുകയും മുസ്തഫാബാദിന്റെ പേര് ശിവ് വിഹാര്‍ അല്ലെങ്കില്‍ ശിവപുരി എന്നു മാറ്റുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.