മഹാരാഷ്ട്രയില്‍ എംവിഎ സഖ്യത്തില്‍ ഉലച്ചില്‍, ആരുടെയും അനുവാദം കാത്തുനില്‍ക്കില്ലെന്ന് ശിവസേന

കോണ്‍ഗ്രസിന്റെ വ്യക്തിപരമായ തീരുമാനമാണിതെന്നും എന്നാല്‍ എംഎന്‍എസോ ശിവസേനയോ (യുബിടി) ആരുടെയും അനുവാദത്തിനായി കാത്തിരിക്കില്ലെന്നും റാവത്ത് പറഞ്ഞു. ശിവസേനയും എംഎന്‍എസും ഒന്നിച്ചു

author-image
Biju
New Update
mahaDF

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും (ഉദ്ധവ് വിഭാ?ഗം) മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും അടുക്കുന്നതില്‍ കോണ്‍ഗ്രസ് എതിര്‍പ്പുയര്‍ത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് വിള്ളല്‍. എംഎന്‍എസും ശിവസേനയും (യുബിടി) തമ്മിലുള്ള സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് എന്ത് തോന്നുന്നു എന്നത് പ്രശ്‌നമല്ലെന്ന് സേന എംപി നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. ദില്ലിയിലെ ഹൈക്കമാന്‍ഡുമായി കൂടിയാലോചിക്കാതെ തീരുമാനത്തിലെത്തുന്നതില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ വ്യക്തിപരമായ തീരുമാനമാണിതെന്നും എന്നാല്‍ എംഎന്‍എസോ ശിവസേനയോ (യുബിടി) ആരുടെയും അനുവാദത്തിനായി കാത്തിരിക്കില്ലെന്നും റാവത്ത് പറഞ്ഞു. ശിവസേനയും എംഎന്‍എസും ഒന്നിച്ചു. ഇതാണ് ജനങ്ങളുടെ ഇഷ്ടം. അതിന് ആരുടെയും ഉത്തരവുകളോ അനുവാദമോ ആവശ്യമില്ല. ശരദ് പവാറും ഇടതുപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കൂടെയുണ്ടെന്നും അദ്ദേഹം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.

ബിജെപിയെ ഒരുമിച്ച് നേരിടുന്നതാണ് നല്ലതെന്ന് ശരദ് പവാറിന്റെ എന്‍സിപി സൂചന നല്‍കിയിട്ടുണ്ട്. മുംബൈയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപിക്കെതിരെ ഐക്യമുന്നണിയായി മത്സരിക്കാനുള്ള വ്യക്തമായ സന്നദ്ധത നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം പ്രകടിപ്പിച്ചു. ശിവസേനയുമായി (യുബിടി) സഖ്യത്തിന് എന്‍സിപി അന്തിമരൂപം നല്‍കിയിട്ടുണ്ട്. എംഎന്‍എസ് സഖ്യത്തില്‍ ചേര്‍ന്നാല്‍ എന്‍സിപി അംഗീകരിക്കുമെന്നതിന്റെ സൂചന കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കണം. സമാജ്വാദി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, അംബേദ്കര്‍ പാര്‍ട്ടികള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പോരാടണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവാദ് പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ് പരമ്പരാഗതമായി എംഎന്‍എസിനെ എതിര്‍ത്തുവരുന്നു. എംഎന്‍എസിന്റെ പ്രത്യയശാസ്ത്രത്തെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തില്‍ എംഎന്‍എസ് വരുന്നതില്‍ കോണ്‍ഗ്രസിന് യോജിപ്പില്ല. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്)യുമായും സഖ്യത്തില്‍ മുംബൈയില്‍ വരാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍, കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെയാണ് സഖ്യം പ്രതിസന്ധിയിലായത്.