ഹെറോയിനുമായി മ്യാന്‍മര്‍ പൗരന്‍ പിടിയില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉപയോഗിച്ച ഇരുചക്രവാഹനത്തില്‍ നിന്നാണ്  മയക്കുമരുന്ന് കണ്ടെത്തിയത്.ഹെറോയിന്‍ ഉണ്ടെന്ന് സംശയിക്കുന്ന 311 സോപ്പ് കെയ്‌സുകളാണ് കണ്ടെടുത്തത്. വിദഗ്ധര്‍ അത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
Rajesh T L
New Update
Drug

Myanmar national arrested in Mizoram with 3.4kg heroin: Police

Listen to this article
0.75x1x1.5x
00:00/ 00:00

മിസോറാമില്‍ 3.4 കിലോഗ്രാം ഹെറോയിനുമായി മ്യാന്‍മര്‍ പൗരന്‍ പിടിയില്‍. സി.ടി ലിയാനയാണ് മിസോറാം പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ പിടിയിലായ്ത. മ്യാന്‍മറിലെ തഹാന്‍ സ്വദേശിയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉപയോഗിച്ച ഇരുചക്രവാഹനത്തില്‍ നിന്നാണ് 
മയക്കുമരുന്ന് കണ്ടെത്തിയത്.ഹെറോയിന്‍ ഉണ്ടെന്ന് സംശയിക്കുന്ന 311 സോപ്പ് കെയ്‌സുകളാണ് കണ്ടെടുത്തത്. വിദഗ്ധര്‍ അത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രേഖകള്‍ പ്രകാരം ഇയാള്‍ മ്യാന്‍മര്‍ നിവാസിയാണെന്നും അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കടത്തിയതാണെന്നും കരുതുന്നതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് കടത്തിന് പിന്നില്‍ വലിയൊരു അന്താരാഷ്ട്ര റാക്കറ്റുണ്ടെന്നും ഇവര്‍ ചരക്കുകള്‍ കൊണ്ടുപോകുന്നതിന് പ്രദേശവാസികളുടെ സഹായം സ്വീകരിക്കാറുണ്ടെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

heroin: