ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരന്റെ പുനർനിയമനം ; കമ്പനി ഡയറക്ടർ ബോർഡിൽ ഭിന്നത

എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസ് ചെയർമാനായി മൂന്നാമതും നിയമിക്കുന്നതിൽ കമ്പനി ഡയറക്ടർ ബോർഡിൽ ഭിന്നത. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മാറ്റിവച്ചു.

author-image
Devina
New Update
chandra

മുംബൈ: എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസ് ചെയർമാനായി മൂന്നാമതും നിയമിക്കുന്നതിൽ കമ്പനി ഡയറക്ടർ ബോർഡിൽ ഭിന്നത. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മാറ്റിവച്ചു.

ചെയർമാനായി 2017 ൽ ചുമതലയേറ്റ ചന്ദ്രശേഖരന്റെ നിയമനം 2022 ൽ ദീർഘിപ്പിച്ചിരുന്നു.

ഇത് 2027 ഫെബ്രുവരിയിൽ അവസാനിക്കുന്നതിനാൽ പുനർനിയമന തീരുമാനം ഇന്നലെത്തെ ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്നായിരുന്നു സൂചന.

ഗ്രൂപ്പിന്റെ പുതിയ ബിസിനസിലുണ്ടായ നഷ്ടത്തെക്കുറിച്ച് യോഗത്തിൽ പരാമർശിച്ച ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റയാണ് ചന്ദ്രശേഖരനെ ഇന്നും വച്ച് സംസാരിച്ചത്.

എന്നാൽ ചില കമ്പനികളുടെ നഷ്ടം ഗ്രൂപ്പിന്റെ മൊത്തം പ്രകടനമായി കണക്കാക്കരുതെന്നു വാദിച്ച മറ്റ് ബോർഡ് അംഗങ്ങൾ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ പിന്തുണച്ചു.

ഇത്രയും കാലത്തെ സേവനത്തെ അവഗണിക്കരുതെന്നും പറഞ്ഞു. അതിനിടെ പദവി നീട്ടി നൽകണമെങ്കിൽ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യാൻ പാടില്ല. കമ്പനിക്ക് കടബാധ്യതയില്ലെന്ന് ഉറപ്പാക്കണം.

ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എയർഇന്ത്യ എന്നിവ ഉൾപ്പെടെ ടാറ്റ ഗ്രൂപ്പിന്റെ മുപ്പതോളം കമ്പനികളുടെ നിയന്ത്രണം ടാറ്റ സൺസ് എന്ന ഹോൾഡിങ് കമ്പനിക്കാണ്.

66  ശതമാനം ഓഹരിയും ടാറ്റട്രസ്റ്റ്‌സ് ചാരിറ്റബിൾ ട്രസ്റ്റിനാണ്. രത്തൻ ടാറ്റയുടെ മരണശേഷം അദ്ദേഹത്തിന്റെ അർധസഹോദരനായ നോയൽ ടാറ്റ 2024ലാണ് ചെയർമാനായി ചുമതലയേറ്റത്.