തെലങ്കാന മുൻ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവുനെതിരെ അഴിമതി ആരോപണം നടത്തിയ എൻ രാജലിംഗ മൂർത്തി കൊല്ലപ്പെട്ടു

കേസ് വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപാണ് രാജലിംഗത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജയശങ്കർ ഭൂപാലപ്പള്ളി ടൗണിൽ ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

author-image
Rajesh T L
New Update
hydrabad minister

ഹൈരാബാദ് : മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി ആരോപിച്ചു കോടതിയെ സമീപിച്ച എൻ രാജലിംഗ മൂർത്തിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേസ് വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപാണ് രാജലിംഗത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജയശങ്കർ ഭൂപാലപ്പള്ളി ടൗണിൽ ആണ് ഇയാളുടെ മൃദേഹം കണ്ടെത്തിയത്.

കൊലപാതകത്തിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ആരോപണത്തെ പൊലീസ് തള്ളി കളഞ്ഞു. 50 വയസുള്ള രാജലിംഗത്തിന് ഭൂമി തർക്കവുമായി ബന്ധപ്പെട്ടു നടന്ന വാക്ക് തർക്കത്തെ തുടർന്നുണ്ടായ പ്രശ്നത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വിശദികരിക്കുന്നു. ബുധനാഴ്ച രാത്രി 7:30ന് രാത്രി ബൈക്കിൽ പോകുകയായിരുന്ന രാജലിംത്തെ 2പേ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ആരാണ് കുത്തിയത് എന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കെസിആറിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജലിംഗമൂർത്തി 2023 ഒക്ടോബറിൽ കോടതിയിൽ പരാതി നൽകിയത്.

കലേശ്വരം പദ്ധതിയുടെ ഭാഗമായുള്ള മേഡിഗഡ്ഡ ബാരേജ് നിർമാണത്തിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു രാജലിംഗം പരാതി നൽകുകയായിരുന്നു.

Telangana cm