നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു

ആര്‍എസ്എസ്സില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മണിപ്പൂര്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

author-image
Biju
New Update
naga

ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. ഈ മാസം 8ന് ഇദ്ദേഹം ടി ന?ഗറിലെ വീട്ടില്‍ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്‌നാട് ബിജെപി മുന്‍ പ്രസിഡന്റ് ആയിരുന്നു.

ആര്‍എസ്എസ്സില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മണിപ്പൂര്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി ആയി. 2023 ഫെബ്രുവരി മുതലാണ് നാഗലാന്‍ഡ് ഗവര്‍ണര്‍ ആയി ചുമതലയേറ്റത്.

La Ganesan