നാഗ്പുര്‍ സംഘര്‍ഷം; മുഖ്യപ്രതി അറസ്റ്റില്‍

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 61 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1200 പേര്‍ക്കെതിരെ പരാതികളും 6 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 200 ആളുകളെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

author-image
Biju
New Update
gy

മുംബൈ: നാഗ്പുരില്‍ നടന്ന സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗ്പുരില്‍ സംഘര്‍ഷം നടത്തിയത്. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്. അക്രമത്തിന് മുന്‍പ് ഫഹീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പോലീസ് പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 61 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1200 പേര്‍ക്കെതിരെ പരാതികളും 6 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 200 ആളുകളെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സംഭവത്തില്‍ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും പ്രതികരണത്തിനു പിന്നാലെയാണ് അറസ്റ്റ്. ആക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

nagpur mumbai