തിരിച്ചറിയല്‍ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം

പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. 17 പേരെ പിടികൂടി.

author-image
Biju
Updated On
New Update
jh

നാഗ്പൂര്‍: മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ സംഘര്‍ഷം. വിഎച്ച്പി, ബജ്റങ് ദള്‍ സംഘടനകളണ് വന്‍ പ്രതിഷേധം അഴിച്ചു വിട്ടത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ നാഗ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. 17 പേരെ പിടികൂടി.

അതേസമയം, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്റങ് ദള്‍ സംഘടനകള്‍ രംഗത്തു വന്നതിനു പിന്നാലെ സ്മാരകത്തിലേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കി.

24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം. സിആര്‍പിഎഫ്, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വന്‍ സംഘം സ്ഥലത്തുണ്ട്. കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു.

mumbai Nagpur today nagpur