ജമ്മു കശ്മീർ ഡിജിപിയായി നളിൻ പ്രഭാതിനെ നിയമിച്ചു

ആന്ധ്രാപ്രദേശിലെ പ്രത്യേക നക്‌സൽ വിരുദ്ധ സേനയായ ‘ഗ്രേഹൗണ്ട്‌സി’നെയും നയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ പ്രഭാത് ഈ വർഷം ഏപ്രിലിലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്.

author-image
Prana
New Update
jammu
Listen to this article
0.75x1x1.5x
00:00/ 00:00

ജമ്മു കശ്മീരിൻ്റെ അടുത്ത പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആയി ഐപിഎസ് ഓഫീസർ നളിൻ പ്രഭാതിനെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ആന്ധ്രാപ്രദേശ് കേഡറിൽ നിന്നുള്ള 1992 ബാച്ച് ഐപിഎസ് ഓഫീസറായ പ്രഭാത്, നിലവിലെ ഡിജിപിയായ ആർആർ സെയ്നിൻ്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുന്നതോടെ ഒക്ടോബർ ഒന്നിന് ഡിജിപിയായി ചുമതലയേൽക്കും. 56 കാരനായ നളിൻ പ്രഭാതിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. മൂന്ന് പൊലീസ് ഗാലൻ്ററി മെഡലുകൾ നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ പ്രത്യേക നക്‌സൽ വിരുദ്ധ സേനയായ ‘ഗ്രേഹൗണ്ട്‌സി’നെയും നയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ പ്രഭാത് ഈ വർഷം ഏപ്രിലിലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്.

jammuandkashmir