രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപ്

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിനും അശോക ഹാളിനും പേരുമാറ്റം. ദര്‍ബാര്‍ ഹാള്‍ ഗണതന്ത്ര മണ്ഡപ് , അശോക ഹാള്‍ അശോക് മണ്ഡപ് എന്നിങ്ങനെ മാറ്റി വിജ്ഞാപനം ഇറക്കി.

author-image
Prana
New Update
durbar hall
Listen to this article
0.75x1x1.5x
00:00/ 00:00

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിനും അശോക ഹാളിനും പേരുമാറ്റം. ദര്‍ബാര്‍ ഹാള്‍ ഗണതന്ത്ര മണ്ഡപ് , അശോക ഹാള്‍ അശോക് മണ്ഡപ് എന്നിങ്ങനെ മാറ്റി വിജ്ഞാപനം ഇറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നുമാണ് രാഷ്ട്രപതിയുടെ ഉത്തരവില്‍ വിശദീകരിക്കുന്നത്.
ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം രാഷ്ട്രപതി ഭവന് അകത്തെ പേരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

president Rashtrapati Bhavan