കുപ്പി വെള്ളത്തിൽ ചീഞ്ഞലിഞ്ഞ പല്ലി

കോഴിക്കോട് നന്മിണ്ട നിന്ന് യുവാവ് കുടിക്കാൻ വാങ്ങിയ കുപ്പി വെള്ളത്തിൽ നിന്നാണ് ചീഞ്ഞ പല്ലിയെ കണ്ടെത്തിയത്.

author-image
Vineeth Sudhakar
New Update
IMG_0355

IMG_0355

കോഴിക്കോട് : കോഴിക്കോട് നന്മിണ്ടയിൽ യുവാവ് വാങ്ങിയ കുപ്പി വെള്ളത്തിൽ ചീഞ്ഞ പല്ലിയെ കണ്ടെത്തി.ഫ്രീസറിൽ നിന്ന് എടുത്ത വെള്ളം ഒരു കവിൾ കുടിച്ചപ്പോൾ രുചിയിൽ മാറ്റം കണ്ട് കുപ്പി പരിശോധിച്ചപ്പോൾ ആണ് പല്ലിയെ കണ്ടത്.വെള്ളത്തിനു വല്ലാത്ത ദുർഗന്ധവും ഉണ്ടായിരുന്നു.2025 നവംബറിൽ പാക്ക് ചെയ്ത കുപ്പിക്ക് 2026 മെയ് വരെ എക്സ്പേയറി ഡേറ്റ് ഉണ്ട്.കോഴിക്കോട് കൂമ്പറയിൽ  ഉത്പാധിപ്പിക്കുന്ന. ഹെവൻ കൂൾ എന്ന കമ്പനിയുടെ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കിട്ടിയത്.ഉടനെ തന്നെ യുവാവ് ഹെൽത്ത് ഡിപ്പാർട്ട് മെന്റിൽ പരാതി നൽകുകയും. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടുകയും ചെയ്തു