Narendra Modi in Varanasi LIVE
കാശി വിശ്വനാഥ ക്ഷേത്ര സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ദര്‍ശനത്തിന് ശേഷം ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിലും പങ്കെടുക്കും. കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രവും പരിസരവും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. 4-5 മണിക്കൂര്‍ അദ്ദേഹം വാരണായില്‍ ചെലവഴിക്കും. സന്ദര്‍ശന വേളയില്‍ കര്‍ഷകരുടെ ക്ഷേമ പദ്ധതിയായ സമ്മാന്‍ നിധിയുടെ 17-ാം ഗഡുവായി 20,000 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം തന്റെ മണ്ഡലത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ആദ്യ വരവാണിത്. Narendra Modi .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
