നൈജര്‍ പുരസ്‌കാരം സ്വീകരിച്ച് നരേന്ദ്ര മന്ത്രി

ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയെ ആദരിച്ച് നൈജീരിയ. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവില്‍ നിന്ന് പ്രധാനമന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങി

author-image
Prana
New Update
modi

ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയെ ആദരിച്ച് നൈജീരിയ. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവില്‍ നിന്ന് പ്രധാനമന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങി. 1969 ല്‍ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ പൗരനാണ് നരേന്ദ്ര മോദി.
ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം പുരസ്‌കാരം ലഭിച്ചത് ആദരവായി കാണുന്നു എന്നും വിനയത്തോടെ സ്വീകരിക്കുന്നു എന്നും മോദി പറഞ്ഞു. പുരസ്‌കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും ഇന്ത്യനൈജീരിയ സൗഹൃദത്തിനും മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്നും മോദി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നായി മോദിക്ക് ലഭിക്കുന്ന 17ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.
നൈജീരിയന്‍ പ്രസിഡന്റുമായുളള ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ മാസം രാജ്യത്തുണ്ടായ വെളളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായ നൈജീരിയന്‍ ജനതയ്ക്ക് മോദി അനുശോചനം അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ടണ്‍ മാനുഷിക സഹായം ഇന്ത്യയില്‍ നിന്ന് അയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി നൈജീരിയയിലെത്തിയത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്. നാളെ (നവംബര്‍ 18) ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ബ്രസീലിലെത്തും.

modi