നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും

മെയ് 30നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

author-image
Anagha Rajeev
New Update
sfdfd
Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനം. വ്യാഴാഴ്ച വൈകിട്ട് നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. 2019ലും തിരഞ്ഞെടുപ്പിനിടെ കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരുന്നിരുന്നു.

മെയ് 30നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിനിടെ ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

kanyakumari prime minister narendra modi