നികുതിഭാരം കുറഞ്ഞെന്ന് മോദി; ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം

ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിനാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ജിഎസ്ടി പരിഷ്‌കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

author-image
Biju
New Update
MODI 2

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജിഎസ്ടി പരിഷ്‌കരണം ഗുണം ചെയ്യും. 

ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിനാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ജിഎസ്ടി പരിഷ്‌കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. 

വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

naredra modi gst