/kalakaumudi/media/media_files/2025/02/04/sIjZGBqImudSBgnO2H5h.jpg)
Narendramodi
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭ മേളയ്‌ക്കെത്തും. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്ത് മണിയോടെ പ്രയാഗ് രാജ് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി മോദി 11 നും 11. 30 നും ഇടിയിലാണ് പുണ്യ സ്‌നാനും ചെയ്യുക.
പ്രയാഗ് രാജിലെത്തുന്ന പ്രധാനമന്ത്രി 10. 10 ന് വിമാനത്താവളത്തില്‍ നിന്ന് ഡി പി എസ് ഹെലിപ്പാഡിലെത്തും. പത്തേ മുക്കാലോടെ അരൈല്‍ ഘട്ടിലേക്ക് പോകും. 10. 50 ഓടെ അരൈല്‍ ഘട്ടില്‍ നിന്ന് ബോട്ട് മാര്‍ഗം മഹാ കുംഭിലേക്ക് പോകും. 11 നും 11. 30 നും ഇടയില്‍ പുണ്യ സ്‌നാനും നിര്‍വഹിച്ച ശേഷം 11. 45 ഓടെ അരൈല്‍ ഘട്ടിലേക്ക് മടങ്ങും.
ശേഷം ഡി പി എസ് ഹെലിപ്പാലേക്ക്, തുടര്‍ന്ന് പ്രയാഗ് രാജ് വിമാനത്താവളത്തേലേക്ക്. അവിടെ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. മഹാ കുംഭ മേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുമെന്നാണ് വിവരം.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 13 ാം തീയതി മുതല്‍ 14 കോടിയില്‍ അധികം പേര്‍ പുണ്യ സ്‌നാനം നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി അമത് ശാ, പ്രതിരോധ മന്ത്രി രാജ്‌നാഖ് സിങ്‌സ കിരണ്‍ റിജിജു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവം, യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവര്‍ പുണ്യ സ്‌നാനം നിര്‍വഹിച്ചു.