മഹാരാഷ്ട്രയില്‍ മത്സ്യബന്ധനബോട്ടിന് തീപിടിച്ചു, 20 പേരെ രക്ഷപ്പെടുത്തി

എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. മീന്‍വലക്ക് തീപിടിച്ചതാകാം തീ പടരാന്‍ കാരണമെന്ന് കരുതുന്നു.

author-image
Biju
New Update
dg

മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗിനടുത്തുള്ള കടലില്‍ ഒബോട്ടിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 നും 4 നും ഇടയിലാണ് അപകടമുണ്ടായത്. ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 18-20 മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടായിരുന്നു. 

എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. മീന്‍വലക്ക് തീപിടിച്ചതാകാം തീ പടരാന്‍ കാരണമെന്ന് കരുതുന്നു. 

ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചു. ബോട്ട് ഉടന്‍ തന്നെ കരയിലെത്തിച്ച് തീ അണയ്ക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാകേഷ് മൂര്‍ത്തി ഗണ്ടിന്റെതാണ് ബോട്ട്.

mumbai fisherman