ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സ്റ്റാലിൻ

കേന്ദ്രം ദേശീയ വിദ്യാഭ്യാനയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മാത്രമല്ല ഇതിനു പിന്നിലുള്ള പ്രശ്നം ഇത്  വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതില എം.കെ. സ്റ്റാലിൻ പറഞ്ഞു

author-image
Prana
New Update
m k stalin

ചെന്നൈ:ദേശീയ വിദ്യാഭ്യാനയം  തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന നയം കടുപ്പിച്ച്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം സംസ്ഥാനത്ത് നടപ്പലിക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.കേന്ദ്രം ദേശീയ വിദ്യാഭ്യാനയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മാത്രമല്ല ഇതിനു പിന്നിലുള്ള പ്രശ്നം ഇത്  വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതില എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിലാണ് സ്റ്റാലിൻ ഈ കാര്യം പറഞ്ഞത്.മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പോലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിനും സ്‌ക്രീനിംഗ് ടെസ്റ്റ് പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, എൻഇപി വിദ്യാർത്ഥികൾ പഠനം നിർത്താൻ കാരണമാകും. "വിദ്യാർത്ഥികളെ പഠനം നിർത്താൻ അനുവദിക്കുന്നത് അവരോട് പഠിക്കരുതെന്ന് ആവശ്യപ്പെടുന്നതിന് തുല്യമാണ്,""ഒരു ഭാഷയെയും ഞങ്ങൾ എതിർക്കുന്നില്ല, പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കും. ഹിന്ദിയെ ശ്രമം മാത്രമല്ല, മറ്റ് പല കാരണങ്ങളാലും ഞങ്ങൾ എൻഇപിയെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും," സ്റ്റാലിൻ പറ‍ഞ്ഞു. എസ്‌സി/എസ്ടി, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം 'നിഷേധിക്കുന്നതിനു' പുറമേ, മൂന്നാം, അഞ്ച്, എട്ട് ക്ലാസുകളിൽ പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻഇപി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

education